04:25pm 21 October 2026
NEWS
ദീര്‍ഘകാല ഖത്തര്‍ പ്രവാസി കെ വി അബ്ദുല്ലക്കുട്ടി ഹാജി
നാട്ടില്‍ നിര്യാതനായി

12/03/2025  06:42 PM IST
ദീര്‍ഘകാല ഖത്തര്‍ പ്രവാസി  കെ വി അബ്ദുല്ലക്കുട്ടി ഹാജി നാട്ടില്‍ നിര്യാതനായി

ദോഹ: അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന  കെ വി അബ്ദുല്ലക്കുട്ടിഹാജി നാട്ടില്‍ നിര്യാതനായി. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ എം സി സി നേതാവുമായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഖത്തറിലുണ്ടായിരുന്ന കാലത്ത് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണത്തില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിരുന്നു. അറബിക്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ്. ഭാര്യ: സഫിയാബി. മക്കള്‍: റുക്‌നുദ്ദീന്‍, റഹ്മുദ്ദീന്‍, റൈഹാന, റുക്‌സാന. പിതാവ്:മൊയ്തീന്‍കുഞ്ഞ് മുസല്യാര്‍. മാതാവ്: ഖദീജ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img